- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യവിഷബാധ: തൃശൂരിൽ 25കുട്ടികൾ ആശുപത്രിയിൽ
തൃശൂർ : പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടർന്ന് വയറുവേദനയും ഛർദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് 25 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ആർ.എം വിഎച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 23 പേരാണ് കുറ്റിലക്കടവ് ആശുപത്രിയിൽ ചികിത്സയ്ക്ക എത്തിയത്.
സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ് ക്രീമും, പഫ്‌സും വിതരണവും നടന്നിരുന്നു.
ഇന്ന് പുലർച്ചെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.



