- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന; ഒൻപത് സ്ഥാപനങ്ങൾ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി.
നവകേരള സദസിന്റെ ഭാഗമായി യാത്ര ചെയ്തപ്പോൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വിവിധ മേഖലകളിലെ കോച്ചിങ് സെന്ററുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റൽ, മെസ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. ഡിസംബർ 12, 13 തീയതികളിലാണ് പരിശോധന നടന്നത്. മൂന്നു പേർ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകൾ 995 ഹോസ്റ്റൽ, കാന്റീൻ, മെസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഒൻപത് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിങ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകിയെന്ന് മന്ത്രി പറഞ്ഞു.




