- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല ബീച്ചിൽ അവശയായി കണ്ടെത്തിയ വിദേശ വനിത മരിച്ചു
തിരുവനന്തപുരം: വർക്കല ബീച്ചിൽ അവശയായി കണ്ടെത്തിയ വിദേശ വനിത മരിച്ചു. തിരമാലയിൽ പെട്ടുണ്ടായ അപകടത്തിൽ മരിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം. മരിച്ച വിദേശ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല.
അവശനിലയിൽ വിദേശ വനിത ഒഴുകി വരുന്നത് തീരത്തുള്ള സർഫിങ് സംഘമാണ് കണ്ടത്. ഉടൻ തന്നെ പ്രാഥമിക ശ്രുശൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വർക്കലയിൽ നിന്നും കാപ്പിൽ ബീച്ചിലേക്ക് റോഡ് മാർഗം പോകുമ്പോഴുള്ള തിരക്കില്ലാത്ത ബീച്ച് ആണ് ഇടവ വെറ്റക്കട ബീച്ച്. കോവളം, വർക്കല പാപനാശം കഴിഞ്ഞാൽ സർഫിങ്ങിന് ഏറ്റവും അനുയോജ്യമായ ബീച്ചാണിത്. ഇവിടെയാണ് അപകടം സംഭവിച്ചത്.
Next Story