- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃത്താലയിൽ 40 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി
തൃത്താല: തൃത്താല എക്‌സൈസിന്റെ നേതൃത്വത്തിൽ തിരുമിറ്റക്കോട് നിന്നും 40 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, 360 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. തൃത്താല എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് സുരേഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുമിറ്റക്കോട് ആറങ്ങോട്ട്കരയിലെ പെട്ടിക്കട കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്.
പ്രതി ആറങ്ങോട്ടുകര സ്വദേശി സുബ്രഹ്മണ്യനെതിരെ കേസ് എടുത്തു. പ്രതി ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കുപ്പി മദ്യവും. 360 നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് പ്രതിയുടെ വീടിന്റെ പുറകുവശത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എസ് സിഞ്ചു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വി പി മഹേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രെനറ്റ് ഫ്രാൻസിസ്, അരുൺ പി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കവിത റാണി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനുരാജ് എന്നിവർ പങ്കെടുത്തു.