- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജുകളില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയില്‍
കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയില്‍. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഫോറന്‍സിക് പരിശോധനക്ക് അയച്ച രോഹിതിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രോഹിതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയിരുന്നുത്. പൊലീസ് നടപടി കടുത്ത വിമര്‍ശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാണ് പ്രാഥമിക വിവരം.
പൂര്‍വ വിദ്യാര്‍ഥിയാണെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പതിവായി കാമ്പസില്‍ എത്തിയിരുന്ന പ്രതി വിദ്യാര്‍ഥിനികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.