കണ്ണൂർ: സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ 53കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫിസിലാണ് സംഭവം. പാർട്ടി അനുഭാവി കൂടിയായ രഘുവാണ് മരിച്ചത്. മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു.

പാർട്ടിയിൽ അംഗത്വമില്ല. സാമ്പത്തിക പ്രശ്‌നവും കുടുംബ പ്രശ്‌നവുമാണ് കാരണമെന്നാണ് നിഗമനം. ഓഫിസിന്റെ താഴെ നിലയിലെ ഹാളിലാണ് തൂങ്ങിയത്.