കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതിഹോമം. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരിൽ ഗണപതിഹോമം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ചക്കുവള്ളി ക്ഷേത്രം.

ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. കൊല്ലം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം കഴിച്ചിട്ടുള്ളത്.

കുന്നത്തൂർ നിയോജക മണ്ഡലത്തിലാണ് ചക്കുവള്ളി ക്ഷേത്രം. ചക്കുവള്ളി ക്ഷേത്ര മൈതാനത്തിൽ നവകേരള സദസ്സ് നടത്താനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.