- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വീട്ടിൽ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി മുങ്ങി മരിച്ചു; അപകടം തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ച്
കൽപ്പറ്റ: കുടുംബ വീട്ടിൽ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി കുളത്തിൽ മുങ്ങിമരിച്ചു. വയനാട് തൃശ്ശിലേരി പ്രജിയുടെ മകൾ അനുപ്രിയയാണ് മരിച്ചത്. തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിലായിരുന്നു അപകടം.
കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ബന്ധുക്കൾ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയിൽ നടക്കും. മാതാവ്: സിന്ധു. സഹോദരൻ: ഷെയിൻ ബേസിൽ
Next Story