- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി
വലിയതുറ: തിരുവനന്തപുരം ആന്താരാഷ്ട വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 545.3 ഗ്രാം സ്വർണം പിടികൂടി. ചൊവ്വാഴ്ച ശ്രീലങ്കൻ എയർലെൻസിൽ വന്ന യാത്രക്കാരനിൽ നിന്ന് അധികൃതർ നടത്തിയ ദേഹപരിശോധനയിൽ അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 24 കാരറ്റിന്റെ നാല് സ്വർണ ബാറുകളാണ് പിടിച്ചെടുത്തത്.
319.94 ഗ്രാം ഭാരം വരും. പൊതു വിപണിയിൽ 20.12 ലക്ഷം രൂപ വില വരുന്നതായി അധികൃതർ പറഞ്ഞു. രണ്ടാമത്തെ കേസിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 24 കാരറ്റിന്റെ 145.330 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇയാളിൽ നിന്നുതന്നെ 50.05 ഗ്രാം തൂക്കം വരുന്ന ഒരു ജോടി കൊലുസും 29.980 ഗ്രാം തൂക്കം വരുന്ന ഒരു വളയും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.
Next Story