- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി വിമാനത്താവളത്തിൽ സ്വർണവേട്ട
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലപ്പുറം സ്വദേശിയിൽനിന്ന് കസ്റ്റംസ് 1.35 കിലോ സ്വർണം പിടിച്ചെടുത്തു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ബഹ്‌റിൽ നിന്നും വന്ന മലപ്പുറം നൗഷാദാണ് പിടിയിലായത്.
വിപണിയിൽ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ രണ്ട് തങ്കക്കട്ടികളായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്. ഇത് സ്‌കാനിംഗിൽ വ്യക്തമാകുകയ്യിരുന്നു.
Next Story