- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ കെ.എം.സി.സി ഭാരവാഹി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 60ലക്ഷം രൂപയുടെ സ്വർണം; കാരിയറാകാൻ കള്ളക്കടത്തുസംഘം ഓഫർ ചെയ്തത് ഒരു ലക്ഷം രൂപയെന്ന് പിടിയിലായ മുനീർബാബു ഫൈസി
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണവുമായി സൗദിയിൽ കെ.എം.സി.സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായ യുവാവ് പിടിയിൽ. ഇന്നു രാവിലെ ജിദ്ദയിൽ നിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസിയെയാണു(39) പിടികൂടിയത്.
ഇയാളെ മലാശയത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1167 ഗ്രാം സ്വർണമിശ്രിതവുമായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സ്വർണം നാലു ക്യാപ്സ്യൂളുകളായി തന്റെ ശരീരത്തിൽ ഒളിപ്പിച്ചു വച്ചാണ് പ്രതി കടത്തുവാൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ പറഞ്ഞു. കാരിയറാകാൻ കള്ളക്കടത്തുസംഘം ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും മുനീർബാബു കസ്റ്റംസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്