മലപ്പുറം: മലപ്പുറത്ത് മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെയാണ് പിടികൂടിയത്. ജീപ്പ് മറ്റൊരു കാറിൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു.

തുടർന്ന് നാട്ടുകാർ പിടികൂടിയപ്പോഴാണ് മദ്യപിച്ചതായി ബോധ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്‌ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.