- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടും മാധ്യമങ്ങൾ എതിർത്തില്ല; ഹിന്ദി ഇംഗ്ലീഷ്, മാധ്യമങ്ങളെ പ്രത്യേകം കാണും; മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ഗവർണർ
ന്യുഡൽഹി: മലയാളം മാധ്യമങ്ങളോട് പിണങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാളി മാധ്യമപ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടും മാധ്യമങ്ങൾ എതിർത്തില്ല. ഹിന്ദി ഇംഗ്ലീഷ്, മാധ്യമങ്ങളെ പ്രത്യേകം കാണുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം
മലയാളി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മാധ്യമപ്രവർത്തകർ മൗനം പാലിച്ചു. മാധ്യമപ്രവർത്തകർ പ്രതിഷേധം ഉയർത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു ഗവർണർ മാധ്യമപ്രവർത്തകരോട് കയർത്തത്.
മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. ഡൽഹി കേരള ഹൗസിൽ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ഗവർണർ പ്രത്യേകം സമയം നൽകുകയും ചെയ്തു.
മറുനാടന് ഡെസ്ക്