- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കൽ നടപടി; നാല് സർവകലാശാലകളിലെ വി സിമാരിൽനിന്ന് ഗവർണർ ഇന്ന് വിശദീകരണം തേടും; സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓൺലൈൻ വഴി ഹാജരാകാൻ ഗവർണറുടെ നിർദ്ദേശം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ വി സി മാരിൽ നിന്ന് ഇന്ന് വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോട് രാജ്ഭവനിൽ ഹാജരാകാൻ ആണ് നിർദേശിച്ചിട്ടുള്ളത്.
സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓൺലൈൻ വഴി ഹാജരാകാൻ ഗവർണർ നിർദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്. യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. പട്ടികയിൽ ഇനി നാല് പേരാണ് ബാക്കി. വിസിമാരുടെ ഹർജിയിൽ ഹൈക്കോടതിയാണ് ഹിയറിങ് നിർദേശിച്ചത്.
Next Story