- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ. വരൻ അബുതാഹിറിനെ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിർത്തത്. വെടിവെയ്‌പ്പിൽ വധുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.
Next Story