- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജജ് യാത്ര: കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണമെന്ന് പി. ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: ഹജജ് തീർത്ഥാടകരിൽ നിന്ന് വൻതുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനക്കമ്പനിയുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് നോർക്കാ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും സൗദി എയർ ഈടാക്കുന്നത് യഥാക്രമം 82000, 85000 രൂപ വീതമാണ്. വൈഡ് ബോഡി എയർക്രാഫ്റ്റിന്റെ അഭാവമാണ് എന്ന കാരണം പറഞ്ഞു കൊണ്ട് എയർ ഇന്ത്യാ എക്സ്‌പ്രസ് നടത്തുന്ന നീക്കത്തിനെതിരെ സിവിൽ ഏവിയേഷൻ വകുപ്പിനെയും, ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Next Story