- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിയുണ്ടാക്കാൻ മുള വെട്ടാൻ പോയ വയോധികന്റെ മൃതദേഹം കണ്ടെത്തി; പച്ചമുള വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചതെന്ന് സംശയം
കോന്നി: തോട്ടിയുണ്ടാക്കാൻ പച്ചമുള വെട്ടാൻ പോയ വയോധികന്റെ മൃതദേഹം കണ്ടെത്തി. പച്ചമുള വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചുവെന്ന് സംശയം. മുളന്തറ ചരിവുപുരയിടത്തിൽ (നെഹലാ മനസിലിൽ ) ഷാഹുൽ ഹമീദ് (65) ആണ് മരിച്ചത്. ഞായർ രാവിലെ 11 ഓടെയാണ് സംഭവം.
മുളന്തറ ഗോളം കുരിശിനു സമീപത്തെ ഇടറോഡിനു മുകളിലായി കാട് പിടിച്ചു കിടക്കുന്ന വസ്തുവിൽ11 കെ.വി. ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള മുള വെട്ടുന്നതിനിടെ ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് മരച്ചുവെന്നാണ് കരുതുന്നത്. ഷാഹുൽ ഹമീദിന്റെ കാണാതെ വന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: നൂർജഹാൻ. മകൾ: നെഹന.
Next Story



