- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി; മഴയെ അവഗണിച്ച് ഒഴുകിയെത്തിയത് വൻജനാവലി
കുടയത്തൂർ (തൊടുപുഴ ): ഉരുൾ പൊട്ടലിൽ മരണപ്പെട്ട ചിറ്റടിച്ചാലിൽ സോമനും കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം. കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്താണ് പൊതുദർശനം ഒരുക്കിയത്. മഴയെ അവഗണിച്ച് നാട്ടുകാരും അയൽവാസികളും ഉറ്റവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടമാണ് എത്തിയത്.
വൈകിട്ട് 3 മണിയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പൊതു ദർശനത്തിന് എത്തിച്ചത്. 4.30 തോടെ മൃതദ്ദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന തൊടുപുഴ നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിലേക്ക് മാറ്റി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ ,കെ രാജൻ, ഡീൻ കുര്യക്കോസ് എം പി മറ്റ് ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.
Next Story