ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ല; പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്നും ഗവര്‍ണര്‍
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇപ്പോള്‍ വയനാടിനു വേണ്ടി നില്‍ക്കേണ്ട സമയമാണ്. സിഎംഡിആര്‍എഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വയനാടു ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പത്ത് മിനിറ്റ് സംസാരിച്ചതില്‍ 6 മിനിറ്റും വയനാടിനെ കുറിച്ചായിരുന്നു സംസാരിച്ചത്. കൂടുതല്‍ സഹായമെത്തിക്കാനാണു ശ്രമം നടത്തുന്നത്. താന്‍ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
Next Story