- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ തുകകളിൽ പോലും കേരളത്തിന്റെ പുനർനിർമ്മാണത്തിന് വലിയ പങ്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമാഹരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണം; ദുരിതത്തിൽ തെളിഞ്ഞത് മലയാളികളുടെ ഒത്തൊരുമയെന്നും ഐ.ബി.സതീഷ് എംഎൽഎ.
തിരുവനന്തപുരം: മലയാളി സമൂഹത്തിലും ജീവിതത്തിലും പ്രളയ ദുരിതം സൃഷ്ടിച്ച ആഘാതം ലോക മനസാക്ഷിയെ തന്നെ നടുക്കിയതാണ്. നൂറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച അത്യപൂർവവും അസാധാരണവുമായ ദുരന്തത്തെ മാതൃകാപരമായ പാരസ്പര്യവും സ്നേഹ സഹകരണങ്ങൾ കൊണ്ടുമാണ് മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മലയാളിയും ലോകത്തെവിടെയായിരുന്നാലും കൂട്ടിനുണ്ടാവും എന്ന ബോധ്യമാണ് ദുരിതത്തിനിരയായവർക്ക് ആത്മവിശ്വാസം പകരുന്നത്. ചെറുതായ തുകകകൾ പോലും കേരളത്തിന്റെ പുനഃസൃഷ്ടിക്ക് വളരെ വിലയേറിയതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഏതൊരു സംഭാവനയും കേരളത്തെ വീണ്ടെടുക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമാണ്. കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ സെപ്റ്റംബർ 15ന് ബഹു: സഹകരണ ദേവസ്വം ടൂറിസം വകപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങുന്നു. കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ സംഭാവനകൾ രാവിലെ നെയ്യാറ്റിൻകരയിലും കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിലേ
തിരുവനന്തപുരം: മലയാളി സമൂഹത്തിലും ജീവിതത്തിലും പ്രളയ ദുരിതം സൃഷ്ടിച്ച ആഘാതം ലോക മനസാക്ഷിയെ തന്നെ നടുക്കിയതാണ്. നൂറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച അത്യപൂർവവും അസാധാരണവുമായ ദുരന്തത്തെ മാതൃകാപരമായ പാരസ്പര്യവും സ്നേഹ സഹകരണങ്ങൾ കൊണ്ടുമാണ് മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മലയാളിയും ലോകത്തെവിടെയായിരുന്നാലും കൂട്ടിനുണ്ടാവും എന്ന ബോധ്യമാണ് ദുരിതത്തിനിരയായവർക്ക് ആത്മവിശ്വാസം പകരുന്നത്.
ചെറുതായ തുകകകൾ പോലും കേരളത്തിന്റെ പുനഃസൃഷ്ടിക്ക് വളരെ വിലയേറിയതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഏതൊരു സംഭാവനയും കേരളത്തെ വീണ്ടെടുക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമാണ്. കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ സെപ്റ്റംബർ 15ന് ബഹു: സഹകരണ ദേവസ്വം ടൂറിസം വകപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങുന്നു. കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ സംഭാവനകൾ രാവിലെ നെയ്യാറ്റിൻകരയിലും കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിലേത് 2 മണി മുതൽ 5 മണി വരെ കാട്ടാക്കട കൃസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിലും ഏറ്റുവാങ്ങും.
വ്യക്തികൾ നൽകുന്ന തുക എത്രയായാലും അതിന് രസീത് നൽകും. ഡ്രാഫ്റ്റുകളായും സംഭാവന കൈമാറാവുന്നതാണ്. ദുരന്ത കെടുതികളിൽപ്പെട്ടുലഞ്ഞ കേരളത്തെ വീണ്ടെടുക്കാൻ സെപ്റ്റംബർ 15 ന് നടക്കുന്ന സംഭാവനാ സമാഹരണത്തിൽ ചെറുത് വലുത് വ്യത്യാസമില്ലാതെ എല്ലാവരും തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി പങ്കാളികളാകണമെന്ന് ഐ.ബി.സതീഷ് എംഎൽഎ അഭ്യർത്ഥിച്ചു.