- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ
തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത വീട്ടിൽ മരിച്ചനിലയിൽ. കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് 17കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയെത്തി നോക്കിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കട്ടപ്പന പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രണ്ടുവർഷം മുൻപാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നുവരുന്നതിനിടെയാണ് പെൺകുട്ടിക്ക് മരണം സംഭവിച്ചത്.
Next Story