- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു; മക്കൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് വിഷം ഉള്ളിൽ ചെന്ന് മരണമടഞ്ഞത്. ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
11 വയസ്സുള്ള പെൺകുട്ടിയും എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒന്നര വയസ്സുള്ള ഇളയ കുട്ടി അപകടനില തരണം ചെയ്തു. മറ്റു രണ്ടു കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ അപകട നില തരണം ചെയ്ത് വരുന്നു.
Next Story