- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാം 'ഇന്ദ്ര'യിൽ; ജലഗതാഗത വകുപ്പിനായി നിർമ്മിച്ച ഡബിൾ ഡക്കർ ബോട്ട് റെഡി
കൊച്ചി: കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാനായി ഇനി ഇന്ദ്രയും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ടായ ഇന്ദ്ര ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ചതാണ് ഈ ഡബിൾ ഡക്കർ ബോട്ട്. നൂറ് യാത്രക്കാരെ ഒരു സമയം കയറ്റാൻ സാധിക്കും.
കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഇന്ദ്ര ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു.
Next Story