- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ 3.63 കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടി
കരിപ്പൂർ: കരിപ്പൂരിൽ വിവിധ യാത്രക്കാരിൽ നിന്നായി 3.63 കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടി. സ്വർണവും വിദേശ സിഗരറ്റും വിദേശ കറൻസിയുമായി കരിപ്പൂരിൽ 3.63 കോടി രൂപയുടെ കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. 1.5 കോടി രൂപ വിപണിമൂല്യമുള്ള 2.5 കിലോഗ്രാം സ്വർണം, 1.88 ലക്ഷം രൂപ വിലവരുന്ന 15,800 സിഗരറ്റ് സ്റ്റിക്കുകൾ, 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി എന്നിവയാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റുചെയ്തു.
ആറു യാത്രക്കാരിൽനിന്നാണ് 2.5 കിലോ സ്വർണം പിടികൂടിയത്. ഇതിൽ 1.54 കിലോ സ്വർണം ശരീരത്തിനകത്താക്കിയാണ് കടത്തിയത്. നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചതിനാണ് 1.88 ലക്ഷം രൂപ വിലമതിക്കുന്ന 15,800 സിഗററ്റ് സ്റ്റിക്കുകൾ പിടികൂടിയത്.
മറ്റൊരു കേസിൽ മതിയായ രേഖകളില്ലാതെ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 25,000 യു.കെ. പൗണ്ട് ഒരു യാത്രക്കാരനിൽനിന്ന് പിടികൂടി. പിടികൂടിയ വിദേശ കറൻസിക്ക് 25.4 ലക്ഷം രൂപയുടെ മൂല്യമുണ്ട്.