കണ്ണൂർ: കടൽതീരത്ത് നഷ്ടപ്പെട്ട ഐ ഫോണിനായി ഒരു രാത്രി മുഴുവൻ ഉറങ്ങാതെ വേവലാതിപ്പെട്ട പത്താം ക്ളാസുകാരന് തുണയായി ഫയർഫോഴ്സ് സേനാഗംങ്ങൾ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തലശേരി ഫയർഫോഴ്സ് റസ്‌ക്യൂ ടീം ഇന്ദിരാപാർക്കിനടുത്തെ കടൽഭിത്തിക്കിടയിൽ നിന്നും സുബഹിൽ ലെമിനിന് ഫോൺ വീണ്ടെടുത്തു നൽകിയതക, സുഹൃത്തുക്കൾക്കൊപ്പം ഇന്ദിരാപാർക്കിൽ ഇരിക്കുമ്പോഴാണ് സെന്റ് ജോസഫ്സ് സ്‌കൂൾ വിദ്യാർത്ഥി ചിറക്കര സ്വദേശി ലെമിനിനിന്റെ ഫോൺ പാറക്കൂട്ടങ്ങൾക്കിടെയിൽ അബദ്ധവശാൽ പാറക്കൂട്ടങ്ങൾക്കിടെയിൽ വീഴുന്നത്.

കൂടെയുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് എടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് ഫയഫോഴ്സിനെ വിളിച്ചു സഹായം ആവശ്യപ്പെട്ടത്. ഇവരെത്തി പാറക്കൂട്ടങ്ങൾ നീക്കി ഫോൺ എടുക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. എന്നാൽ നിരാശരാവാതെ സേന കഠിനപ്രയത്നം നടത്തുകയും കഴിഞ്ഞ ദിവസം വൈകുന്നേരം പാറക്കൂട്ടങ്ങൾ നീക്കി ഫോൺ പുറത്തെടുക്കുകയുമായിരുന്നു.

ഈ നേരമത്രയും തന്റെ അൻപതിനായിരം രൂപ വിലയുള്ള ഫോൺ നഷ്ടമാവുമോയെന്ന വേവലാതിയിൽ കടൽതീരത്ത് ഇരിക്കുകയായിരുന്നു ലെമിനിൻ. തലശേരി സ്റ്റേഷൻ ഓഫീസർ സി.വാസന്ത്, അസി. സ്റ്റേഷൻ ഓഫീസർ കെ.രജീഷ്, സി.വി ദിനേശൻ, നിരൂപ്, നിജിൽ, കെ.ഗിരീഷ്, രഞ്ചിത്ത് എന്നിവരടങ്ങിയ സംഘമാണ് ഫോൺ പുറത്തെടുക്കാനുള്ള സംഘത്തിലുണ്ടായിരുന്നത്.