തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സത്യം ഒരു നാള്‍ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണന്‍. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മറിയം റഷീദയുമായി ഒരു ബന്ധവുമില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകും.

ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മറ്റ് ആരോ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. ആരാണ് യഥാര്‍ഥ തെറ്റുകാരന്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് പോരാടിയത്. 24 വര്‍ഷം അതിന് വേണ്ടിയാണ് പൊരുതിയതും. 2018-ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം വന്നിരിക്കുന്നത്.

എനിക്ക് ഈ വിഷയത്തിലുള്ള താത്പര്യം പോയി. കുറ്റപത്രം കാണാന്‍ പറ്റിയിട്ടില്ല. അത് കാണാതെ എന്തു പറയാനാണ്. ഒരാഴ്ച മുമ്പ് ഈ വാര്‍ത്ത വന്നപ്പോഴും ഇതേ കാര്യമാണ് പറഞ്ഞത്. പല നല്ല കാര്യങ്ങളും നമ്മള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടും. കസ്റ്റഡി കാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നല്ല കാര്യമല്ല. അറസ്റ്റ് ചെയ്ത് കൈകാര്യം ചെയ്യുന്നത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല. സിബി മാത്യൂസ് ജയിലില്‍ പോകണമെന്ന് ആഗ്രഹമില്ല. അവര്‍ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ലെന്നും സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ തെറ്റുക്കാരന്‍ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു. 30 വര്‍ഷം അതിന് വേണ്ടിയാണ് പൊരുതിയത്. ഞാന്‍ ജീവിച്ചിരിക്കെ തന്നെ അത് നടന്നതിന്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടല്‍ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല. സിബി മാത്യൂസ് ജയിലില്‍ പോകണമെന്ന് ആഗ്രഹമില്ല. അവര്‍ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ലെന്നും സുപ്രീംകോടതി കുറ്റവിമുക്തനാ