- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ലീഗ് ആഭിമുഖ്യത്തിൽ ഈമാസം 26ന് ഫലസ്തീൻ ഐക്യദാർഢ്യ റാലി; കോഴിക്കോട്ടെ റാലിയിൽ തരൂർ മുഖ്യാതിഥി
മലപ്പുറം: മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള ഫലസ്തീൻ ഐക്യദാർഢ്യ റാലി ഈ മാസം 26ന് കോഴിക്കോട് നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം പി മുഖ്യാതിഥി ആയി പങ്കെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. '
സാധാരണ പ്രതിഷേധ റാലി അല്ല, ദേശീയ തലത്തിൽ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ കാലം മുതൽ ഫലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയിൽ അതുകൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ' മുന്നണിയിലെ കക്ഷികൾ എല്ലാവർക്കും ഫലസ്തീൻ വിഷയത്തിൽ ഒരേ നിലപാടാണുള്ളതെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.