കൊച്ചി: കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണൻ ചുമതലയേറ്റു. 1988 ബാച്ച് ഐ.ആർ.എസ്. ഉദ്യോഗസ്ഥയാണ്. ഇതിനു മുമ്പ് ചെന്നൈയിലെ ഇൻകം ടാക്സ് ചീഫ് കമ്മീഷണറായിരുന്നു.

ചെന്നൈയിൽ ഡയറക്ട് ടാക്സ് റീജിയണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഡൽഹിയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ ഫോറിൻ ടാക്സ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശിനിയായ ജയന്തി കൃഷ്ണൻ ചെന്നൈ വിമൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.