- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ബിജെപി നയം അനുസരിച്ച്; എജി രാഷ്ട്രീയം കളിക്കുന്നെന്ന് ഇടതു കൺവീനർ ഇപി ജയരാജൻ
തിരുവനന്തപുരം: എജി രാഷ്ട്രീയം കളിക്കുന്നെന്ന് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ. സംസ്ഥാനം നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന തെറ്റായ സന്ദേശം എജി പ്രചരിപ്പിച്ചെന് ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നതിനെതിരെ ഇടത് മുന്നണി രാജ്ഭവന് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുടിശികയും പിരിച്ചെടുക്കാൻ കഴിയുന്നതല്ല. ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇതെല്ലാം കൂട്ടിച്ചേർത്താണ് കേരളത്തിൽ വലിയ കുടിശികയാണെന്ന് ഇഡി സ്ഥാപിക്കുന്നത്. കേരളം ഉണ്ടായ കാലം മുതലുള്ള കുടിശിക ചേർത്തുകൊണ്ടാണ് ഇത്തരമൊരു ധാരണ എജി പ്രചരിപ്പിച്ചത്. ഇതൊന്നും എജി സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണെന്ന് ജയരാജൻ വിമർശിച്ചു.
റിപ്പോർട്ട് സമർപ്പിക്കേണ്ട വ്യക്തി മാത്രമാണ് എജി. പത്രസമ്മേളനം നടത്താൻ എജിക്ക് എന്താണ് അവകാശമെന്നും ജയരാജൻ ചോദിച്ചു. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ബിജെപി നയം അനുസരിച്ചാണെന്നും ജയരാജൻ പറഞ്ഞു.