- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല; സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികൾ തമ്മിൽ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ട്. ജോസ് കെ. മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നൽകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റ് നോക്കുന്നത്.
യു.ഡി.എഫിനുള്ളിൽ കോൺഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അച്ചു ഉമ്മനെ സ്ഥാനാഥിയാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടേക്കാം. അതേ സമയം ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പി.ജെ ജോസഫ് മത്സരിക്കണമെന്നും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ആവശ്യപ്പെടുമെന്നാണ് സൂചന.