- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതാവിന് 31 വർഷം കഠിന തടവും 75000 രൂപ പിഴയും; ശിക്ഷ വിധിച്ചത് ഇടുക്കി പൈനാവ് അതിവേഗ കോടതി
തൊടുപുഴ: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസിൽ പിതാവിന് 31 വർഷം കഠിന തടവും 75000 രൂപ പിഴയും. കൊന്നത്തടി അഞ്ചാം മൈൽ സ്വദേശിയായ 45 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
2016ൽ ആണ് കേസിനാസ്പദമായ സംഭവം. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു ഇരയായ പെൺകുട്ടിയും പിതാവും അമ്മയും സഹോദരനും മറ്റും ഒരുമിച്ചാണ് താമസിച്ചിരുന്നത്. 2016 കാലഘട്ടത്തിൽ പല തവണ രാത്രികാലങ്ങളിൽ പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് കേസ്.
കേസിന്റെ വിചാരണ വേളയിൽ അതിജീവിതയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നൽകി. പെൺകുട്ടിയുടെ ഗർഭച്ഛിദ്രം നടത്തിയിരുന്നു. ഈ അവസരത്തിൽ നീക്കം ചെയ്ത ഭ്രൂണത്തിലെ രക്ത സാമ്പിളും പിതാവിന്റെ രക്ത സാമ്പിളും ഡിഎൻഎ പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
സ്വന്തം പിതാവിൽ നിന്ന് ഗർഭിണി ആകുകയെന്നത് അങ്ങേയറ്റം ഹീനമായ പ്രവർത്തി ആണെന്നും പ്രതി യാധൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടും കോടതി നിർദ്ദേശിച്ചു.
വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്ത് വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2016ൽ വെള്ളത്തൂവൽ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.
മറുനാടന് മലയാളി ലേഖകന്.