- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനം: പ്രതിക്ക് 10 വർഷം കഠിന തടവ്; സഹായിച്ച രണ്ടാംപ്രതിക്കും ശിക്ഷ വിധിച്ച് പോക്സോ കോടതി
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച മുഖ്യപ്രതിക്ക് 10 വർഷം കഠിന തടവ് ശിക്ഷ. 50,000 രൂപ പിഴ അടയ്ക്കാനും പെരിന്തൽമണ്ണ സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു. വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ വെച്ച് പീഡിപ്പിക്കുകയും നഗ്‌നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. മുഖ്യപ്രതിക്കൊപ്പം സഹായം നൽകിയ രണ്ടാംപ്രതിക്കും ശിക്ഷ വിധിച്ചു.
2016 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിലായിരുന്നു പീഡനം. രണ്ടാംപ്രതിയുടെ സഹായത്തോടെ അതിജീവിതയുടെ പുറകെ നടന്നു ശല്യപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ ഒന്നാം പ്രതിയായ കളത്തിങ്ങൽ തണ്ടുപാറയ്ക്കൽ വീട്ടിൽ അബ്ദുൽ ഷുക്കൂറിനാണ് 10 വർഷം കഠിന തടവ്. 50000 രൂപ പിഴയടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും അനുഭവിക്കണം.
കേസിലെ രണ്ടാം പ്രതി വണ്ടൂർ കോട്ടക്കുന്ന് തൊട്ടുപറമ്പൻ താജുദ്ധീന് കോടതി പിരിയും വരെ തടവിനും 10000 രൂപ പിഴയും ശിക്ഷവിധിച്ചു. വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പെരിന്തൽമണ്ണ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് അനിൽ കുമാർ ആണ് ശിക്ഷ വിധിച്ചത്.
വണ്ടൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന യൂസഫ് സി, കെ.എം ദേവസ്യ എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്