- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം കഠിനതടവും പിഴയും; പരാതിക്കാരി തീപ്പൊള്ളലേറ്റ് മരിച്ചതിനാൽ പിഴത്തുക കുട്ടികൾക്ക്
മലപ്പുറം: കുളിമുറിയിൽ തുണിയലക്കുകയായിരുന്ന യുവതിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 11 വർഷം കഠിനതടവിനും 70000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്രതി പട്ടിക്കാട് പാറക്കത്തൊടി കൂറ്റമ്പാറ വീട്ടിൽ അബ്ദുൾ ഹമീദിനെയാണ്(39) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
പരാതിക്കാരി കേസിന്റെ വിചാരണയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376(1) വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനുമാണ് വിധി. ഇതുകൂടാതെ മറ്റ് മൂന്ന് വകുപ്പുകളിലായി 11 വർഷം കഠിനതടവ് അനുഭവിക്കാനും 20000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
2016ലാണ് കേസിനാസ്പദമായ സംഭവം. 2017ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലക്കകത്തും പുറത്തും നിരവധി കളവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ഇയാളെ 2022ൽ പിടികൂടിയിരുന്നു. തുടർന്ന് പൊലീസിന്റെ അപേക്ഷ പ്രകാരമാണ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പരാതിക്കാരി 2022 സെപ്റ്റംബർ 22ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. പരാതിക്കാരി മരിച്ചതിനാൽ ഇവരുടെ കുട്ടികൾക്ക് ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്