- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പാലപ്പെട്ടിയിൽ പോക്സോ കേസിൽ മൂന്നു മദ്രസാ അദ്ധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ; അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ
മലപ്പുറം: പാലപ്പെട്ടിയിൽ മദ്രസ അദ്ധ്യാപകരുൾപ്പെടെ നാല് പേരെ പോക്സോ നിയമ പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി യു.പി സ്‌കൂളിൽ നടന്ന കൗൺസിലിങിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54) പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ്( 64)പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50) പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി( 67)എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും, മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പെരുമ്പടപ്പ് പൊലീസ് ഇവരെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേ സമയം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂൺ 22 വരെ റിമാന്റ് ചെയ്തു. നെടുവ ആവിയിൽ ബീച്ച് കരണമൻ താഹ (24) യെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രതി 2023 ജനുവരി 21, മാർച്ച് 16, ഏപ്രിൽ നാല്, 18, മെയ് രണ്ട് തിയ്യതികളിൽ കുറ്റിപ്പുറത്തെയും തിരൂരിലെയും സ്വകാര്യ ലോഡ്ജുകളിൽ കൊണ്ടുപോയി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ഇതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയാകുകയും ചെയ്തുവെന്നാണ് കേസ്. ജൂൺ ഏഴിനാണ് പ്രതി അറസ്റ്റിലാകുന്നത്.
മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ച് നൽകി 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന മറ്റൊരു കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. താനൂർ ചെറിയമൊയ്തീൻക്കാനകത്ത് മുഹമ്മദ് റാഫി (22)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2023 ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പത് വരെ വളാഞ്ചേരിയിലുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മെയ് 16ന് വളാഞ്ചേരി എസ്‌ഐ കെ അബ്ദുൽ ജലീലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്