- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് പെരിന്തൽമണ്ണ കോടതി
മലപ്പുറം: 11കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കോടതി. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എസ്. സൂരജ് പ്രതിക്കു ശിക്ഷ വിധിച്ചത്. തടവുശിക്ഷക്കു പുറമേ 1.10 ലക്ഷം രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ നാലര വർഷം അധികതടവ് അനുഭവിക്കണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിയമാനുസരണം സംരക്ഷണ ചുമതലയുള്ള 64 കാരനായ പിതാവ്, കുട്ടിയെ അഞ്ച് വയസു മുതൽ നിരന്തരമായി ലൈഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കരുവാരകുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയം 376 (2) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും, 376 (3) പ്രകാരം 30 വർഷം കഠിന തടവും 25000 രൂപയും പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 45 വർഷം കഠിന തടവും 60,000 രൂപ പിഴയും പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കഠിന തടവും ജുവനൈൽ ജസ്റ്റീസ് പ്രകാരം രണ്ടു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
കരുവാരകുണ്ട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന പി. ജ്യോതീന്ദ്രകുമാർ, കെ.എൻ വിജയൻ, ജയപ്രകാശ്, ഇൻസ്‌പെക്ടർ അബ്ദുൾ മജീദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്