കണ്ണൂർ: പതിനൊന്നു വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം പീഡിപ്പിച്ച 68കാരന് വിവിധ വകുപ്പുകൾ പ്രകാരം 109 വർഷം തടവും 3,75000 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുടിയാന്മല എരുവേശ്ശി പൊട്ടൻപ്ലാവിലെ കുഴിപ്പലത്തിൽ ബാബുവിനെയാണ് തളിപ്പറമ്പ അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ വിധിയാണിത്.

2019 മുതൽ 2021 മെയ് മാസം ഒന്നാം തീയ്യതി വരെയുള്ള കാലത്ത് പ്രതി പെൺകുട്ടിക്ക് പലഹാരങ്ങളും മറ്റും നൽകി നിരവധി തവണ ബലാൽസംഗം ചെയ്യുകയായിരുന്നു. കുടിയാന്മല പൊലീസ് ഇൻസ്‌പെക്ടർ അരുൺ പ്രസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി.