- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാംകല്ല് ഇരട്ടക്കൊലപാതകക്കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: നാടിനെ നടുക്കിയ നെടുമങ്ങാട് ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതകക്കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു.ദൃക്‌സാക്ഷികളടക്കം 12 സാക്ഷികൾ പ്രതികളെയും തൊണ്ടിമുതലുകളും കോടതിയിൽ തിരിച്ചറിഞ്ഞ് നിർണ്ണായക സാക്ഷി മൊഴി നൽകി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി . ജി. രാജേഷ് മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്.
10 പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയാണ് കോടതി വിചാരണ ചെയ്യുന്നത്. രണ്ടാം പ്രതി പ്രശാന്തുകൊല്ലപ്പെട്ട അനിക്ക് വാങ്ങി നൽകിയ സെക്കന്റ് ഹാന്റ് യമഹ ബൈക്കിന് പറഞ്ഞ മൈലേജില്ലെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂന്നാം പ്രതി സാബുവിനെ ശ്യാം ചന്ദ്രൻ ഗൂർഖ കത്തി കൊണ്ട് രാത്രി 7.30 ന് വെട്ടിയ വിരോധത്തിൽ സുഹൃത്തുക്കളായ പ്രവീൺ, ശ്യാം എന്നിവരെ ആറാം കല്ല് വെയിറ്റിങ് ഷെഡിന് സമീപം രാത്രി 10.45 ന് വിളിച്ചു വരുത്തിയിരുന്നു.
12 കൗമാരക്കാർ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കല്ലെറിഞ്ഞും കരിങ്കല്ല് കൊലപ്പെടുത്തിയ കേസിലാണ് പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികൾ കോടതി മുമ്പാകെ എത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ എൻ.സി. പ്രിയനാണ് ഹാജരാകുന്നത്.