- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശസ്ത്രക്രിയാ പിഴവ് കേസിൽ ഡോക്ടർമാരടക്കം 3 പ്രതികൾ ഹാജരാകണം
തിരുവനനന്തപുരം: ശസ്ത്രക്രിയാ പിഴവുണ്ടായെന്ന കേസിൽ തൈക്കാട് ഗവ. ആശുപത്രിയിലെ 2 ഡോക്ടർമാരടക്കം 3 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിലെ മുൻ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത. ജി. നായർ, നഴ്‌സ് ബിന്ദു , ഡോ. സന്തോഷ് ബാബു എന്നിവർ സെപ്റ്റബർ 20 ന് ഹാജരാകാനാണ് ഉത്തരവ്.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. ശ്രീലക്ഷ്മിയുടേതാണുത്തരവ്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൽഫിന എന്ന യുവതിയുടെ പരാതിയിൽ സിറ്റി തമ്പാനൂർ പൊലീസ് 2022 ൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 336 (മനുഷ്യ ജീവനോ രക്ഷയ്‌ക്കോ അപായം ഉളവാക്കത്തക്കവിധം ഉപേക്ഷാപൂർവ്വമായ കൃത്യം ചെയ്യൽ) , 336 (മേൽ പറഞ്ഞ കൃത്യത്താൽ ദേഹോപദ്രവം ഏൽപ്പിക്കൽ) , 337 (മേൽ പറഞ്ഞ കൃത്യത്താൽ കഠിനദേഹോപദ്രവം ഏൽപ്പിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾക്ക് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.