തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ, ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളുടെ പകർപ്പുകൾ മുഴുവനായും വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഭാഗം അപേക്ഷ നൽകി. ഹർജി ഓഗസ്റ്റ് 8 ന് പരിഗണിക്കും.

കേസിൽ, തുടരന്വേഷണം നടത്തിയ സമയത്ത് ക്രൈംബ്രാഞ്ചിന് പതിനൊന്ന് സാക്ഷികളെയും നാല് രേഖകളുമാണ് കൂടുതൽ ലഭിച്ചത്. വിശ്വാസ യോഗ്യമായ മൊഴികളും വിശ്വാസ യോഗ്യമല്ലാത്ത മൊഴികളും ഉണ്ടായിരുന്നു. ഇതിൽ വിശ്വാസയോഗ്യമായ മൊഴികൾ പ്രതിഭാഗത്തിന് നേരത്തെ നൽകിയിരുന്നു.

കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളുടെ പകർപ്പുകൾ മുഴുവനായും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇപ്പോൾ പ്രതിഭാഗം അപേക്ഷ നൽകിയത്.