- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയിരൂർ ഷിബുകുമാർ കൊലപാതക കേസിൽ നാല് പ്രതികളും കുറ്റക്കാർ
തിരുവനന്തപുരം: 2013 ൽ വർക്കല വണ്ടിപ്പുര, കാകുളത്തു കാവ് മാടൻ നട ഉത്സവ ദിവസം നടന്ന അയിരൂർ ഷിബു കുമാർ കൊലക്കേസിൽ 4 പ്രതികളും കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ ജഡ്ജ് കെ. വിഷ്ണുവാണ് പ്രതികളെ വിചാരണ ചെയ്തത്. 1 മുതൽ 4 വരെ പ്രതികളായ ഷിജു @വലിയ തമ്പി, ഷിജി @കൊച്ചു തമ്പി, ബിജു @അപ്പിമോൻ, മുനീർ @തക്കുടു എന്നിവരെയാണ് വിചാരണക്കൊടുവിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ അടുത്ത ദിവസം പ്രസ്താവിക്കും. കുറ്റക്കാരെന്നു കണ്ട പ്രതികളെ കോടതി റിമാൻഡ് ചെയ്തു,
ഉത്സവ ദിവസം വണ്ടിപ്പുര ഷമ്മി നിവാസിൽ ടെറസിൽ ഉറങ്ങിക്കിടന്ന ഷിബുകുമാറിനെയും, ചേട്ടൻ ഷമ്മിയെയും, ആക്രമിക്കുകയും, ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബുകുമാറിനെ പ്രതികൾ പിന്തുടർന്ന് തൊട്ടടുത്തു താമസക്കാരനായ അയിരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പപ്പുക്കുട്ടിയുടെ വീടിനു പുറകിൽ പറമ്പിൽ വച്ച്, കെട്ടിയിരുന്ന അയയിൽ തട്ടിവീണ ഷിബുകുമാറിനെ 1 മുതൽ 4 വരെ പ്രതികളുടെ നേതൃത്വത്തിൽ വെട്ടിയും, അടിച്ചും, വിളക്ക് കല്ലിനു ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
ഷിബുകുമാർ,1 ഉം 2ഉം പ്രതികളുടെ വല്ല്യമ്മയുടെ മകളെ, സ്‌നേഹിച്ചു കൂട്ടികൊണ്ട് വന്നു കൂടെ താമസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷിബുകുമാർ കൊല്ലപ്പെടുമ്പോൾ ഭാര്യ 8 മാസം ഗർഭിണി ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.1 മുതൽ 4വരെ പ്രതികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ ( ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 449,341,324,302&34) വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.