- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് 7 വർഷം കഠിന തടവും 15000 പിഴയും
തിരുവനന്തപുരം: കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് 7 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജ് അസിസ്റ്റന്റ് ബാബുകാണി 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വർഷംകഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചത്
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസിലെ ആവലാതിക്കാരനായ ജയന്റെ ഭാര്യയുടെ വസ്തു പണയപ്പെടുത്തി ബാങ്ക് ലോൺ എടക്കുന്നത് സംബന്ധമായി റവന്യൂ റിക്കാർഡ് ലഭ്യമാകുന്നതിന് വേണ്ടി ആവലാതിക്കാരന്റെ പക്കൽ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1)(ഡി) , 13(2) പ്രകാരം നാലുവർഷ കഠിനതടവും 10,000/ രൂപയും, വകുപ്പ് 7 പ്രകാരം മൂന്നുവർഷ കഠിനതടവും 5,000/ രൂപയും പിഴയുമാണ് കോടതി വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി.
തിരുവനന്തപുരം വിജിലൻ യൂണിറ്റ് ഡിവൈഎസ്‌പി ആർ. മഹേഷ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.