തിരുവനന്തപുരം : 102 കിലോ കഞ്ചാവും 1.005 കിലോ ഗ്രാം ഹാഷിഷ് ഓയിലും കടത്തിയ കേസിൽ 24 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും.എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ അറക്കിപ്പടി വില്ലേജിൽ പെരുമാനി ദേശത്ത് നീർന്താനം വീട്ടിൽ എബ്രഹാം മകൻ എൽദോ എബ്രഹാമിനെയും (32), കൊല്ലം ജില്ലയിൽ കുണ്ടറ വില്ലേജിൽ കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപം തെക്കേയിൽ വീട്ടിൽ കുഞ്ഞൻ മകൻ സെബിൻ (33) എന്നിവരെയാണ് ശിക്ഷിച്ചത്. ബഹു. തിരുവനന്തപുരം ഒന്നാം അഡീ : സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറാണ് ശിക്ഷവിധി ഉത്തരവ് പുറപ്പെടുവിച്ചത്.

നർക്കോട്ടിക്‌സ് വകുപ്പ് 8(c)r/w20(b) ii(c)എന്നീ വകുപ്പ് പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും പിഴ ഒടുക്കാത്ത പക്ഷം 1വർഷ അധിക കഠിന തടവിനും ഗൂഢാലോചന നടത്തിയതിന് u/s. 20 (b),ii(c) r/w 8(c)&29 പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും പിഴ ഓടക്കാത്ത പക്ഷം 1 വർഷം കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്. 102 കിലോ കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലും വില്പനയ്ക്കായി ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്നത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.

2020 ജൂലൈ ആറിനാണ് സംഭവം. തിരുവനന്തപുരം പോത്തൻകോട് നിന്നും കാട്ടായികോണത്തേക്ക് പോകുന്ന ആയിരുപ്പാറ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപത്ത് വച്ചു നടന്നത്. കോവിഡ് ട്രിപ്പിൽ ലോക്ക് ഡൗൺ കാലയളവിൽ ആന്ധ്രയിൽനിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ വിൽപ്പനയ്ക്കായി കടത്തി കൊണ്ട് വരുമ്പോൾ ആണ് പ്രതികളെ പിടികൂടുന്നത്.

തിരുവനന്തപുരംഎക്‌സൈസ്എൻഫോഴ്‌സ്‌മെന്റ്‌സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി. അനി കുമാർ എക്‌സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി. ആർ. മുകേഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അസി. കമ്മീഷണർ ഹരികൃഷണൻപിള്ള ജി. ആണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 12 സാക്ഷികളിൽ 10 സാക്ഷികളെയും, 33 രേഖകളും, 13 തൊണ്ടി മുതലുകളും വിചാരണ വേളയിൽ വിസ്തരിച്ചു പ്രോസീക്യൂഷൻ ഭാഗം രേഖപ്പെടുത്തി.പ്രതികൾ ഭാഗം ഒന്നാം പ്രതി ഉൾപ്പെടെ 7 സാക്ഷികളും, 8 രേഖകളും, വിചാരണ വേളയിൽ രേഖപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഡി. ജി, അഭിഭാഷകരായ സി. പി.രഞ്ചു , ജി. ആർ. ഗോപിക, ഇനില രാജ് എന്നിവർ ഹാജരായി.