തിരുവനന്തപുരം: നെല്ല് സംഭരണവിഷയത്തിൽ മന്ത്രിസഭ ഉപസമിതിയോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കമുണ്ടായെന്ന മാധ്യമവാർത്ത തെറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

കേന്ദ്രനയമാണ് നെല്ല്സംഭരണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. കർഷകർക്ക് ഒപ്പമാണ് സംസ്ഥാന സർക്കാർ. കേന്ദ്രത്തിൽ ലഭിക്കാനുള്ള ആയിരംകോടി രൂപ ഇതുവരെ കിട്ടിയിട്ടില്ല. കേന്ദ്രമന്ത്രിയെ ഡൽഹിയിൽ എത്തി ഇന്നലെ കാണുകയും ചെയ്തു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രസർക്കാർ എന്നും ധനമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.