- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ല; ദേശീയ ബജറ്റല്ല, താങ്ങി നിര്‍ത്തുന്നവര്‍ക്കുള്ള ബജറ്റെന്ന് കെ രാധാകൃഷ്ണന്‍ എംപി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി കെ രാധാകൃഷ്ണന്‍ എംപി. ചില പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം പോരാടി. എന്നിട്ടും പരിഗണിച്ചില്ല. ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ലെന്നും കെ രാധാകൃഷ്ണന്‍ എംപി പ്രതികരിച്ചു.
പെന്‍ഷന്‍ സ്‌കീം ദേശീയപാത വികസനം, വിഴിഞ്ഞം മുതലായ ആവശ്യങ്ങളോട് മുഖം തിരിച്ചുള്ള ബജറ്റാണിത്. കേരളത്തില്‍ കടുത്ത വെള്ളപ്പൊക്കവും ദുരിതവും ഉണ്ടായി. ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. പലര്‍ക്കും ദുരിതാശ്വാസ നിധി നല്‍കി. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ തയ്യാറാകാത്ത സമീപനമാണ് ബജറ്റിലുണ്ടായത്. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത ബജറ്റാണ്. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്. ദേശീയ ബജറ്റ് എന്ന് പറയാന്‍ സാധിക്കില്ലെന്നും സമ്മര്‍ദ്ദ ബജറ്റ് ആയി കേന്ദ്രബജറ്റ് മാറുന്നത് ശരിയല്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.