- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയാശാൻ ശുദ്ധൻ; മാധ്യമങ്ങൾ പ്രകോപിപ്പിച്ച് അതും ഇതും പറയിപ്പിക്കുന്നു; മന്ത്രി കെ രാജൻ
തൊടുപുഴ: മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണി നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എംഎം മണിയെ പ്രകോപ്പിപ്പിച്ച് മാധ്യമങ്ങൾ ഓരോന്ന് പറയിപ്പിക്കുയാണ്. എത്ര ഉന്നതരായാലും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് കെ രാജൻ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനെതിരെ എംഎം മണി രംഗത്തുവന്നിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിന്റെ ഉത്തരവാദി കെ രാജനാണെന്നായിരുന്നു മണിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
'നിങ്ങൾ അനാവശ്യമായി പ്രകോപനങ്ങൾ ഉണ്ടാക്കി ആശാനെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ശ്രമിക്കുകയാണ്. ആശാൻ ശുദ്ധനായ മനുഷ്യനാണ്. 211 ഏക്കർ എന്നത് ചെറുകിട കയ്യേറ്റമായി കരുതുന്നില്ല. എത്ര ഉന്നതരായാലും ഭുമി തിരിച്ചിപിടിക്കും'- രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് എംഎം മണി ഉന്നയിച്ചത്. 'റവന്യൂമന്ത്രി, അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേർക്ക് എന്നോട് ഇഷ്ടക്കേടൊക്കെ ഉണ്ട്. അതിന് കാരണവുമുണ്ട്. അദ്ദേഹം ഇവിടുത്തെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. നേരത്തെ ഒന്ന് വിളിച്ചു. കാര്യങ്ങൾ ചർച്ച ചെയ്തു. എന്നാൽ ഇവിടുത്തെ പ്രശ്‌നങ്ങൾക്കൊന്നും തീരുമാനമായില്ല. പിന്നേയും ഒരു യോഗം വിളിച്ചു. പിന്നീട് മൂന്നാമതൊന്ന് കൂടി വിളിച്ചപ്പോൾ എനിക്കത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്‌നമൊന്നും തീരാതെ എന്തിനാണ് ഇങ്ങനെ യോഗം വിളിക്കുന്നതെന്ന് ഞാൻ ചോദിച്ചു. അങ്ങനെയുള്ള ചെറിയ പ്രശ്‌നമുണ്ട്. പുള്ളിയും താനുമായി അഭിപ്രായ വ്യത്യാസവുമുണ്ട്.
ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിന്റെ ഉത്തരവാദി നിങ്ങളാണെന്ന് മന്ത്രിയോട് പറയേണ്ടി വന്നിട്ടുണ്ട്. തമാശയോ രഹസ്യമോ അല്ല. ഉദ്യോഗസ്ഥരും കളക്ടറുമെല്ലാം ഇരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതിന്റെ ഭിന്നാഭിപ്രായം അദ്ദേഹത്തിന് എന്നോട് ഉണ്ടാകാൻ വഴിയുണ്ട്. എന്നാൽ എനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ല. ന്യായമാണേൽ ന്യായം അന്യായമാണേൽ അന്യായമെന്ന് പറയും.'- മണി പറഞ്ഞു.
മറുനാടന് ഡെസ്ക്