- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടി കേസിൽ കർണാടക ഹൈക്കോടതി വിധി വന്ന ശേഷം പിണറായിക്ക് സിപിഎമ്മിൽ നിന്നുള്ള പിന്തുണ കുറയുന്നു; പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടർ ലൂ ആയിരിക്കുമെന്ന് കെ. സുധാകരൻ
തൃശൂർ : പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടർ ലൂ ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മിൽ നിന്നുള്ള പിന്തുണ കുറയുകയാണ്.
മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചനയാണ്. മാസപ്പടി കേസിലെ സി.പിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാൽ നാറുമെന്നും ജനരോഷം തങ്ങൾക്കെതിരെയും ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവിലാണ് പിണറായിയുടെ നാവായി പ്രവർത്തിച്ച എ.കെ ബാലനെ പോലുള്ളവരുടെ ഉൾവലിയൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story