- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയുടേത് ഒട്ടു ദുരുദ്ദേശപരമല്ലാത്ത നടപടി; ക്ഷമയും പറഞ്ഞു; വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിയെ പിന്തുണച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടേത് ഒട്ടു ദുരുദ്ദേശപരമല്ലാത്ത നടപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചത്. മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞുവെന്നും ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചു.
അതേസമയം സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക പരാതി നൽകിയിരിക്കയാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം.സ്ത്രീത്വത്തെ അപമാനിക്കുന്നതും, മോശം ഉദ്ദേശത്തോടെയുള്ള പെരുമാറ്റവും സുരേഷ് ഗോപിയിൽ നിന്നുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.
കേസെടുത്ത് കൃത്യമായ നിയമനടപടി സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തക അവശ്യപ്പെട്ടു. മാധ്യമപ്രവർത്തകയുടെ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ചതാണ് വിവാദമായത്. തോളിൽ കൈ വയ്ക്കുമ്പോൾ തന്നെ മാധ്യമപ്രവർത്തക അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.