- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ തകരും; പിന്നെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാകൂ; എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്നേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പോടെ യുഡിഎഫ് കേരളത്തിൽ തകരുമെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ടെടുപ്പ് കഴിയുന്നതോടെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്.
മുസ്ലിം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് ഇടതുവിഭാഗം ശ്രമിക്കുന്നതെന്നും. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്ത് ആയിരുന്നാലും വലിയ പ്രശ്‌നം ആവേണ്ടതായിരുന്നു ഇത്.
പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വിജയിക്കും. മാധ്യമ സർവേകളിൽ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞു കഴിഞ്ഞു.
മാർച്ച് ആദ്യ വാരത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. ദേശീയ നേതൃത്വത്തെ സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇവിടെ ഭാരത് അരി വിതരണം പോലും പലർക്കും സഹിക്കുന്നില്ല. വിതരണം തടയുന്നവരുടെ പ്രശ്‌നം ജനങ്ങളുടെ ലാഭമല്ലെന്ന് വ്യക്തമാണ്. ഭാരത് അരി വിതരണം തടയാൻ ശ്രമിക്കുന്നവരെ ജനം തന്നെ തെരുവിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ