തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയിൽ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആർഎൽവി രാമകൃഷ്ണനെതിരെയുള്ള പരാമർശത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് സത്യഭാമയ്ക്കെതിരെ കേസ് എടുത്തത്. നെടുമങ്ങാട് എസ്സി - എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജാരാകാനായിരുന്നു നിർദ്ദേശം.

ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.