- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് നദിയിലേക്ക് ചാടി
പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ മാംകീഴിൽ വീട്ടിൽ ശോഭയുടെ മകൻ അഖിൽ എന്നുവിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തിൽ നിന്നും കല്ലാറിലേക്ക് ചാടിയത്.
ബുധൻ വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയർ ഫോഴ്സ്, സ്‌കൂബ ടീം എന്നിവർ ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
Next Story